Timely news thodupuzha

logo

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ഡയറക്ടർ ശങ്കർമോഹന് പിന്നാലെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. വാർത്താ സമ്മേളനത്തിൽ വച്ച്, ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അടൂർ ആരോപിച്ചത്.

വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അദ്ദേഹം അതൃപ്തിയറിയിക്കുകയും ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഡയറക്ടർക്കെതിരെ ഉയർന്നത് സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *