Timely news thodupuzha

logo

പാതിരാ നാടകം അരങ്ങിലെത്തും മുമ്പേ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറിയിൽ നടത്തിയ പൊലീസ് റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്നും കോൺഗ്രസ് നേതാക്കളുടെ മുറിയിലല്ല അതന്വേഷിക്കേണ്ടതെന്നും സതീശൻ‌ പറഞ്ഞു.

സി.പി.എം – ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടമായ ബിജെപിയും അവർക്ക് സഹായം ചെയ്ത സി.പി.എമ്മും നേരിട്ട ജാള്യത മറയ്ക്കാൻ നടത്തിയ പാതിരാ നാടകമാണിത്. അരങ്ങിലെത്തും മുമ്പേ ആ നാടകം പൊളിഞ്ഞു.

മന്ത്രി എം.ബി രാജേഷും ഭാര്യാ സഹോദരനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡെന്നും രാജേഷ് രാജി വയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

റെയ്ഡ് സംബന്ധിച്ച വിശദീകരണങ്ങളിൽ അവ്യക്തതയുണ്ട്. വനിതാ നേതാക്കളെ അപമാനിക്കാനായി കൂടിയാണ് ഈ റെയ്ഡ് നടത്തിയത്. ബി.ജെ.പി വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധന നടത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *