പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പേ അട്ടിമറികൾ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. വോട്ടെടുപ്പിൻറെ ആദ്യ അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ വോട്ടിംഗ് ശതമാനം 33.75% ആണ്.
2021ലെ കണക്കുകളെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ആദ്യ രണ്ട് മണിക്കൂറിൽ മന്ദഗതിയിലായിരുന്നെങ്കിൽ പല ബൂത്തുകളിലും ഇപ്പോൾ തിരക്കനുഭവപ്പെടുന്നുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് വൈകിട്ട് ആറ് വരെയാണ്.
നവംബർ 23നാണ് വോട്ടെണ്ണൽ. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ആണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഷാഫി പറമ്പിൽ എം.പിയും വോട്ട് ചെയ്തു.
എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിന് 88ആം നമ്പർ ബൂത്തിൽ വിവി പാറ്റ് യന്ത്രത്തിൽ സാങ്കേതിക തകരാറുണ്ടായതോടെ വോട്ട് രേഖപ്പെടുത്താതെ മടങ്ങി. പിന്നീട് പ്രശ്നം പരിഹരിച്ചു. മിക്ക മണ്ഡലങ്ങളിലും വോട്ടിങ്ങ് സമാധാനപരമാണ്.





