Timely news thodupuzha

കൈക്കൂലി കേസ്; കോട്ടയത്ത് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

വൈക്കം: കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി റ്റി.കെ സുഭാഷ്കുമാറാണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്നും പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പ്രവാസിയിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ 60,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് വൈക്കത്തെ എസ്.ബി.ഐയുടെ എ.റ്റി.എമ്മിൽ വച്ച് 25,000 രൂപ കൈമാറുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം വിജിലൻസിൻറെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *