തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫുമായ ജി.ശേഖരന്‍ നായര്‍ (75) അന്തരിച്ചു. ശനിയാഴ്‌ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്‌ചയിലേറെയായി ചികിത്സയിലായിരുന്നു. ജി.ശേഖരൻനായരുടെ നിര്യാണത്തിൽമുഖ്യമന്ത്രി പിണറായി വിജയൻഅനുശോചിച്ചു.
തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരിൽപ്രമുഖനായിരുന്നു അദ്ദേഹം. രാഷ്‌ട്രീയവും സാമൂഹികവുമായ അനേകം വിഷയങ്ങളിൽ ശേഖരൻ നായർ എഴുതിയ വാർത്തകൾ ശ്രദ്ധ നേടുകയും ചലനങ്ങൾസൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളിൽനിരന്തരം ഇടപെടുന്ന അദ്ദേഹം എതിരഭിപ്രായക്കാരോടു പോലും തികഞ്ഞ സൗഹൃദമാണ് കാത്തുസൂക്ഷിച്ചതെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.