കോന്നി: കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്രയ്‌ക്ക് പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അനധികൃതമായി ജോലിയ്‌ക്ക് ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് മൂന്നാറിൽ തുടരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്‌ക്ക് പോയത്.
ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യാത്രയ്‌ക്കായി 3000 രൂപ വീതം ഓരോരുത്തരും നൽകിയിരുന്നു.ജീവനക്കാരെ സംരക്ഷിക്കാനാണ് എഡിഎം ശ്രമിക്കുന്നതെന്ന് കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എം.എൽ.എക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് ചോദിക്കുകയാണ് എ.ഡി.എം ചെയ്‌തത്. എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും പരാതി നൽകുമെന്നും എം.എൽ.എ പറഞ്ഞു.