ആലപ്പുഴ: സി.പി.എം വിഭാഗീയതയുടെ പേരിൽ കുട്ടനാട്ടിൽ തെരുവിൽ നിന്ന് വാക്കുതർക്കവും അടിപിടിയുമുണ്ടാക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്ക്. സംഘം ചേർന്നുള്ള ആക്രമണത്തിൽ രാമങ്കരി ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്ക് പരിക്കേൽക്കുകയായിരുന്നു. അക്രമികൾ പ്രദേശത്തെ CPM അനുഭാവികൾ തന്നെയാണ്. സംഭവത്തിൽ 5പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒദ്യോഗിക വിഭാഗക്കാരാണ് അക്രമത്തിനിരയായത്. എതിർ ഗ്രൂപ്പ് ക്വട്ടേഷൻ കൊടുത്തതെന്നാണ് ആരോപണം. കുട്ടനാട്ടിൽ പാർട്ടിയിൽ കൂട്ടരാജി തുടങ്ങിയത് രാമങ്കരിയിലാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു മർദ്ദനം. ഇരുവരെയും കമ്പും വടിയും കൊണ്ട് മർദിക്കുകയായിരുന്നു. എതിർപക്ഷത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.