തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിന്‍റെ പ്രതികരണം പുറത്ത്.
തനിക്ക് ഉൾവിളി തോന്നിയത് കൊണ്ടും കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നുവെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി പൊലീസ് തെളിവെടുപ്പ് നടത്തി. ഹരികുമാറിന് മാനസികസ്വാസ്ഥ്യമുണ്ടെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
മരണപ്പെട്ട ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവും അച്ഛൻ ശ്രീജിത്തും തമ്മിൽ അകൽച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. അടുത്തടുത്ത മുറികളിൽ നിന്നും ഇരുവരും നിരന്തരം വാട്സ് ആപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാർ വഴിവിട്ട് പെരുമാറാൻ ശ്രമിച്ചിരുന്നുവെന്നും, അടുപ്പത്തിന് കുഞ്ഞ് തടസമാകുമെന്നതിനാൽ കൊലപ്പെടുത്തിയെന്നുമാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം.
ശ്രീതു പ്രത്യേക സ്വഭാവക്കാരിയായിരുന്നുവെന്നാണ് ഭർത്താവിന്‍റെ ബന്ധുക്കളുടെ മൊഴി. ഹരികുമാർ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്ന് വർഷം ആലപ്പുഴ ദേവീക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.






