തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്‍റെ അമ്മ ശ്രീതു അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കാട്ടി മൂന്ന് പേർ പരാതി നൽകിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് പറഞ്ഞായിരുന്നു പരാതി. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന്‍റെ പങ്ക് സ്ഥിരീകരിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കേസില്‍ പ്രതി ഹരികുമാർ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴയ്ക്കുന്ന സാഹചര്യത്തില്‍ നാളെ മാനസികാരോഗ്യ വിദഗ്ധന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.
ജോലി വാഗ്ദാനം ചെയ്ത് പണ തട്ടിപ്പ്; ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ






