കൊച്ചി: ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറയുന്ന കുഞ്ഞിന്റെ വിഡിയോ വൈറലായി. മെനുവിൽ പരിഷ്ക്കാരം വരുത്തുമെന്ന് മന്ത്രി.
ശങ്കു എന്ന കുട്ടിക്ക് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്നതിനിടെ തനിക്ക് ഉപ്പുമാവ് വേണ്ടെന്നും അംഗനവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയും തരണമെന്നുമായിരുന്നു കുട്ടി ആവശ്യപ്പെട്ടത്.
ഇപ്പോഴിതാ ശങ്കു എന്ന കൊച്ചുമിടുക്കന്റെ ആവശ്യത്തിൽ ഇടപെട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘ആ മകൻ വളരെ നിഷ്കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉൾക്കൊള്ളുകയാണ്. കുട്ടികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങൾ അങ്കണവാടി വഴി നല്കുന്നുണ്ട്.


ഈ സരർക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തിലൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിലൽ അങ്കണവാടികളിൽ പലതരം ഭക്ഷണങ്ങള് നല്കുന്നുണ്ട്.’ ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാർക്കും മന്ത്രി സ്നേഹാഭിവാദ്യങ്ങൾ അറിയിച്ചു.