Timely news thodupuzha

logo

കേന്ദ്ര ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ തള്ളിക്കളയുക; എഫ്.എസ്.ഇ.ടി.ഒ

തൊടുപുഴ: കേന്ദ്ര ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ താലൂക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.

ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതും സേവനമേഖലയെ പൂർണ്ണമായും അവഗണിക്കുന്നതും കേരളത്തെ പരിപൂർണ്ണമായി അവഗണിക്കുന്നതുമാണ് കേന്ദ്ര ബജറ്റ്.

കാർഷിക തകർച്ച തൊഴിലില്ലായ്മ വിലക്കയറ്റം വരുമാനശോഷണം തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് യാതൊന്നിനും പരിഹാരം കാണാത്ത ബജറ്റ് ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്കും ഭക്ഷ്യ സബ്സിഡി ഉൾപ്പെടെയുള്ളവയ്ക്കും ആവശ്യമായതിനെക്കാൾ വളരെ കുറഞ്ഞ തുകയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്ത് അവശേഷിക്കുന്ന പൊതു ആസ്തികളുടെ സ്വകാര്യവൽക്കരണത്തിനും ഇൻഷുറൻസ് ആണവോർജ്ജം തുടങ്ങിയ രംഗങ്ങളിൽ 100% വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചിരിക്കുന്നു.സേവനമേഖലയെ പൂർണ്ണമായും അവഗണിച്ച ബജറ്റ് കേന്ദ്ര സർവീസിൽ ഒഴിഞ്ഞുകിടക്കുന്ന 10 ലക്ഷം തസ്തികകൾ നികത്തുന്നതിനെക്കുറിച്ചും യാതൊന്നും പരാമർശിച്ചില്ല. ജീവനക്കാരുടെ വാർദ്ധക്യകാല പരിരക്ഷയായ പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചും യാതൊന്നും പറഞ്ഞില്ല.

തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.നെടുംങ്കണ്ടം ഉപവിദ്യാഭ്യാസ ഡയറക്ടർ ഓഫിസിൽ കെജിഒഎ ജില്ലാ സെക്രട്ടറി അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.അടിമാലി ട്രഷറിക്ക് മുന്നിൽ കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.

കട്ടപ്പന മിനി സിവിൽ സ്റ്റേഷനിൽ പിഎസ് സിഇയു സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു.പൈനാവ് ട്രഷറി കോംപ്ലക്സിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി മാടസ്വാമി ഉദ്ഘാടനം ചെയ്തു.ദേവികുളം ബിആർസിക്ക് മുന്നിൽ കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷാജിതോമസ് ഉദ്ഘാടനം ചെയ്തു.
പീരുമേട് സിവിൽ സ്റ്റേഷനിൽ ജില്ലാ കമ്മിറ്റിയംഗം രാജീവ്‌ ജോൺ ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പി എം ഫിറോസ്,ജില്ലാ ജോ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ,ജില്ലാ സെക്രട്ടറിയേറ്റംഗം എം ബി രാജൻ,എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി എ ജയകുമാർ,ജില്ലാ ജോ സെക്രട്ടറി ടി ജി രാജീവ്‌,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ സജിമോൻ ടി മാത്യു സജിമോൻ, കെ എ ബിന്ദു, ടൈറ്റസ് പൗലോസ് ജില്ലാ കമ്മിറ്റിയംഗങ്ങൾ ഷീബഗോപി,വൈ എൻ രതീഷ്, എസ് മഹേഷ്‌ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *