പുതുപ്പാടി: കാക്കവയൽ മണ്ഡലമുക്കിൽ രണ്ട് കടകൾ കത്തിനശിച്ചു. കാക്കവയൽ-കണ്ണപ്പൻകുണ്ട് റോഡിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാക്കവയൽ പടിഞ്ഞാറെയിൽ ഹംസയുടെ ഉടമസ്ഥതയിലുള്ള ഒരു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഫാൻസി, തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ വിൽക്കുന്ന രണ്ടു കടകളാണ് കത്തി നശിച്ചത്. നാട്ടുകാരും മുക്കം അഗ്‌നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്.
പുതുപ്പാടിയിൽ രണ്ട് കടകൾക്ക് തീപിടിത്തം
