ഇടുക്കി: മനുഷ്യ-വന്യജീവി സംഘർഷം പ്രതിരോധിക്കാനുളള നടപടികൾ സംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇടുക്കി ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കുട്ടിക്കാനത്ത് ചേർന്നു. ജനങ്ങളുടെ സുരക്ഷക്കായി ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ട ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു. മേഖലയിൽ നിരന്തരമായി ഉണ്ടാകുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്. പരിഹാരമാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സംഷിപ്ത പദ്ധതി ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്.അരുൺ അവതരിപ്പിച്ചു.


അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഫിനാൻസ് (ബജറ്റ് & ഓഡിറ്റ്) ഡോ: പി. പുകഴേന്തി വൈൽഡ് ലൈഫ് വാർഡൻ & അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ &ഫീൽഡ്ഡയറക്ടർ പ്രൊജക്റ്റ് ടൈഗർ കോട്ടയം പി.പി പ്രമോദ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഹൈറേഞ്ച് സർക്കിൾ കോട്ടയം ആർ.എസ്.അരുൺ, ഇടുക്കി ജില്ലയിലെ മറ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ, റവന്യു, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.