കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം എത്തുന്നതിന് തലേദിവസം സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ സ്വപ്നക്കയച്ച മെസേജുകളിൽ പറയുന്നു. സന്തോഷ് ഈപ്പന് നിർമ്മാണ കരാർ നൽകാൻ മുന്നിൽ നിന്നത് ശിവശങ്കറാണെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോഴപ്പണ കേസിൽ അറസ്റ്റിലായ ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.
ലൈഫ് മിഷനിൽ 4.5 കോടി രൂപയുടെ കമ്മിഷൻ ഇടപാടു നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇടപാടിന് മുൻകൈയെടുത്ത ശിവശങ്കറിന് ഒരു കോടിരൂപയും ആഡംബര മൊബൈൽ ഫോണും ലഭിച്ചതായുള്ള തെളിവുകളുണ്ട്.