Timely news thodupuzha

logo

കാണാതായ പതിനേഴുകാരന്റെ മൃദശരീരം കണ്ടെത്തി; പാലക്കാട് സ്വദേശി തൃശൂരിൽ മരിച്ച നിലയിൽ

പാലക്കാട്: രണ്ടു ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആൺക്കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസ് (17) ആണ് മരിച്ചത്. രണ്ടു ദിവസം മുൻപ് അനസിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരിൽ അനസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിഗ് ബസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ആയിരുന്നു അനസ്. വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതായാണ് വിലയിരുത്തൽ.

Leave a Comment

Your email address will not be published. Required fields are marked *