മുംബൈ: കേന്ദ്ര സർക്കാരിൻറെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി (MAHSR) നിർമാണം അതിവേഗം പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയാണ് ഇത്. 2026 ൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതീക്ഷിക്കുന്നത്.
പദ്ധതിക്കായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും നിർമ്മാണ രീതികളും ഉപയോഗിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. മുംബൈ, അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദിയും പറഞ്ഞതോടെ പദ്ധതിക്ക് വിചാരിച്ചതിലും വേഗം കൂടി.