തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിലൽ തിരമാലകൾ അടിക്കാം.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അറിയിച്ചു.





