Timely news thodupuzha

logo

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയതിൽ യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണ്; മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആൻറണി രാജു. ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവർക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നാണ് മന്ത്രി പറയുന്നത്.

പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ശമ്പളം നൽകുന്നത് ടാർഗറ്റ് അടിസ്ഥാനത്തിലാവില്ലെന്നും ആൻറണി രാജു വ്യക്തമാക്കി. പുതിയ ഉത്തരവും ടാർഗറ്റ് നിർദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *