കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ. സാമ്പത്തിക പ്രതിസന്ധി പേരിൽ ജീവനക്കാരുടെ അനുകൂല്യങ്ങൾ തടത്ത് വെയ്ക്കരുത്. ജീവനക്കാർക്ക് നൽകുവാനുള്ള ക്ഷാമബത്താ കുടിശികയും ലീവ് സലണ്ടറും എത്രയും പെട്ടെന്ന് നൽകണമെന്നും കട്ടപ്പന എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന മേഖല സമ്മേളനം സർക്കരിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ കട്ടപ്പന മേഖലാ പ്രസിഡന്റ് പി.സി.ജയൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷായിരുന്നു ഉദ്ഘാടനം ചെയ്തത്. റീജ.വി.നാഥ് സ്വാഗതം പറഞ്ഞു. സിബി സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി. ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് ആർ.ബിജുമോൻ സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി മനോജ് ജോസഫ് പ്രവർത്തന റിപ്പോർട്ടും മേഖല ഖജാൻജി പ്രീത ഗോപാൽ വരവ് ചിലവ് കണക്കും അഞ്ജന സി.പി രക്തസാക്ഷി പ്രമേയവും ബിനു മോൾ പി.ജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് ചുമതല കൈമാറി. മേഖല പ്രസിഡന്റായി പി.സി.ജയനെയും സെക്രട്ടറിയായി മനോജ് ജോസഫിനെയും അഞ്ജന.സി.പിയെ ഖജാൻജിയായുമാണ് നിയമിച്ചിരിക്കുന്നത്. ജില്ലാ ഖാജൻജി കെ.വി.സാജൻ, ജില്ലാ ജോയിൻ സെക്രട്ടറി എസ്. സുകമാരൻ തുടങ്ങിവർ സംസാരിച്ചു.