Timely news thodupuzha

logo

മുഖ്യമന്ത്രിയെ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നിലും ചുടല എബിസിക്ക് സമീപത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡൻറ് സുദീപ് ജയിംസ്, വൈസ് പ്രസിഡൻറ് വി.രാഹുൽ പൂങ്കാവ്, സുധീഷ് വെള്ളച്ചാൽ, മനോജ് കൈതപ്രം, വിജേശ് മാട്ടൂൽ, ജയ്സൺ‌ മാത്യു, സി.വി.വരുൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഏഴുപേരെ കരുതൽ തടങ്കലിലാക്കി.

Leave a Comment

Your email address will not be published. Required fields are marked *