Timely news thodupuzha

logo

ചൂടിൽ എരിഞ്ഞ് മുംബൈ; താപനില വർധിക്കുന്നു

മുംബൈ: കഴിഞ്ഞ 2 ദിവസങ്ങളായി നഗരത്തിൽ ചൂട് കൂടി വരികയായിരുന്നു. നഗരത്തിലെ താപനില 36.5 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.ഞായറാഴ്ചയും മുംബൈയിൽ ചൂട്‌ അനുഭവപ്പെട്ടു. അതേസമയം അടുത്ത 24 മണിക്കൂറിനുള്ള ഐഎംഡിയുടെ പ്രവചനമനുസരിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നുമാണ്.

ഞായറാഴ്ച ഐഎംഡി സാന്താക്രൂസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയ പരമാവധി താപനില 36.5 ഡിഗ്രി സെൽഷ്യസാണ്, ഇത് സാധാരണയേക്കാൾ ആറ് ഡിഗ്രി കൂടുതലാണ്. ഐഎംഡി കൊളാബ കേന്ദ്രത്തിൽ 34.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് സാധാരണയേക്കാൾ നാല് ഡിഗ്രി കൂടുതലും ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *