Timely news thodupuzha

logo

മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കി സംസ്ഥാനം

കാസർകോട്: പ്രതിഷേധങ്ങൾക്കിടയിൽ കനത്ത പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കാസർകോടിന് പുറമേ ഇന്ന് 5 പൊതുപരിപാടികളിൽ പങ്കെടുക്കും.

ഇതിനായി മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാസർകോടിന് പുറമേ 4 ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും 14 ഡിവൈഎസ്പിമാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാസർകോട് ജില്ലാ പൊലീസ് മോധാവി സക്സേനയ്ക്കാണ് മേൽനോട്ട ചുമലത. മുഖ്യമന്ത്രിക്കെരിരെ യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *