Timely news thodupuzha

logo

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം

കോഴിക്കോട്: ഇത്തവണയും മുസ്ലീം ലീഗിൽ വനിതകൾക്ക് ഭാരവാഹിത്വമില്ല. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചത്. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാർട്ടിയുടെ തീരുമാനം.

പാർട്ടിക്ക് 2.50 ലക്ഷം അംഗങ്ങൾ പുതിയതായി വന്നു. ആകെ അംഗങ്ങളിൽ 51 ശതമാനമാണ് വനിതകൾ. പക്ഷേ ഈ പ്രാതിനിധ്യം അംഗത്വത്തിൽ മാത്രം മതിയെന്നാണ് പാർട്ടിയുടെ നിലപാട്. അടുത്ത മാസം നാലിനാണ് മുസ്ലീം ലീഗിൻറെ പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരിക. പക്ഷെ വനിതകളുടെ കാര്യത്തിൽ ഈ പ്രാവശ്യവും മാറ്റമൊന്നുമുണ്ടാകില്ലെന്നുറപ്പായി.

Leave a Comment

Your email address will not be published. Required fields are marked *