Timely news thodupuzha

logo

നിര്‍ബന്ധിത വി.ആര്‍.എസ് പദ്ധതി; ഇനി മുതൽ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാം

തിരുവനന്തപുരം: അന്‍പത് പിന്നിട്ടവരും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവരുമായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാൻ കഴിയുന്ന നിര്‍ബന്ധിത വി.ആര്‍.എസ് പദ്ധതി നടപ്പിലാക്കാൻ തുനിഞ്ഞ് മാനേജ്മെന്റ്. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക തയാറാക്കി.

ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനു ശേഷമാകും കൊടുക്കുന്നത്. ശമ്പളച്ചെലവ് വി.ആർ.എസ് നടപ്പാകുന്നതോടുകൂടി 50 ശതമാനം കുറയ്ക്കാനാവുമെന്നാണ് മാനേജ്മെന്‍റിൻ്റെ കണക്കുകൂട്ടൽ. മാനേജ്മെന്‍റിന് 1080 കോടി രൂപയാണ് വി.ആര്‍.എസ് നടപ്പാക്കുന്നതിനായി വേണ്ടിവരിക.

Leave a Comment

Your email address will not be published. Required fields are marked *