Timely news thodupuzha

logo

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി

തിരുവനന്തപുരം: നിയമസഭ എട്ട് ബില്ലുകൾ പാസാക്കിയിരുന്നു. അതിൽ ഒന്നിൽ പോലും ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി. അഞ്ചു മന്ത്രിമാരെത്തി വിശദീകരിച്ചിരുന്നു. എങ്കിലും കൂടുതൽ ആലോചിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്നായിരുന്നു ​ഗവർണറുടെ നിലപാട്. ഗവർണർ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബില്ലുകൾ സംബന്ധിച്ച ഫയൽ പരിശോധിച്ചില്ല. അതിനുപകരം അത്യാവശ്യ കാര്യങ്ങൾ ഇ-ഫയലായി നൽകാൻ നിർദേശിച്ചിട്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയത്.

Leave a Comment

Your email address will not be published. Required fields are marked *