Timely news thodupuzha

വണ്ണപ്പുറത്തെ മോഷണ പരമ്പര; പരിഹസിച്ച ബോർഡിന് ബദൽ പ്രശംസാ ബോർഡ്

വണ്ണപ്പുറം: ബുധനാഴ്ച രാവിലെയാണ് പോലീസിന് പ്രശംസ അർപ്പിച്ച് ടൗണിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് സ്ഥാപിച്ചതെന്നോ സ്ഥാപിച്ച സ്ഥാപനത്തിന്റയോ, വ്യക്തിയുടെയോ പേരും ഇതിൽ പ്രദർശിപ്പിച്ചിട്ടില്ല. വണ്ണപ്പുറത്ത് കഴിഞ്ഞ കുറേ മാസങ്ങളായി മോഷണ പരമ്പരയാണ് നടന്നിരുന്നത്. ഇതിലെ പ്രതികളെ കണ്ടെത്താൻ കഴിയത്തതിന്റ പേരിൽ കാളിയാർ പോലീസ് വലിയ പഴി കേട്ടിരുന്നു.

ഇതിനിടെ ചെവ്വാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ മുന്ന് പേരെ വണ്ണപ്പുറം അമ്പലപ്പടി ബസ് സ്റ്റാൻ്റിൽ നിന്നും പിടികൂടി ഇവരെ റിമാൻഡ് ചെയ്തു. ഇതിനെ തുടർന്നാണ് ടൗണിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. വണ്ണപ്പുറത്ത് മുട്ടുകണ്ടത്ത് പതിനൊന്ന് ലക്ഷത്തിന്റ സ്വർണ്ണവും വജ്രവും മോഷണം പോയിരുന്നു, കോഴിക്കവലയിൽ ഉറങ്ങി കിടന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മുന്ന് പവന്റ മാലപൊട്ടിച്ചു, തെമ്മൻകുത്തിൽ യുവതിയുടെ കാലിലെ രണ്ടു കൊലുസ്സും മോഷ്ടിച്ചു ഇതുൾപ്പെടെ നിരവധി മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവ് ശേഖരിക്കാൻ കഴിഞ്ഞാലെ വണ്ണപ്പുറത്ത് നടന്ന മോഷണത്തിലെ യഥാർത്ഥ പ്രതികൾ ഇവരാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.

Leave a Comment

Your email address will not be published. Required fields are marked *