Timely news thodupuzha

തെരുവുനായ ശല്യം രൂക്ഷമാകുന്നു

തൊടുപുഴ: തെരുവുനായ ശല്യം രൂക്ഷമാകുന്നു. വ്യാഴാഴ്ച്ച നായയുടെ ആക്രമണത്തെ തുടർന്ന് തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ നാല് പേർ ചികിത്സ തേടി. കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിന് സമീപത്ത് വെച്ചായിരുന്നു നായയുടെ ആക്രമണം. ആളുകളെ കടിച്ച ശേഷം മറ്റൊരു നായയെ കടിച്ചു കൊല്ലുകയും ചെയ്തു. ആക്രമണം ന‌ടത്തിയ നായയ്ക്ക് പേ വിഷബാധയുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. രാവിലെ 8.45 യോടെയാണ് സംഭവം നടന്നത്. കുമാരമം​ഗലം ഭാ​ഗത്ത് നിന്നുവന്ന നായ പ്രദേശത്തെ കടയുടെ സൈഡിൽ ഇരുന്നവർക്ക് നേരെ ചാടി വീണ് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.റ്റി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന ആൾക്കും നായയുടെ ആക്രമണമേറ്റതായി സമീപവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണെന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു. അധികൃതരുടെ ഇടപെടൽ അത്യാവശ്യമായി വേണമെന്നും അവർ ആവശ്യപ്പെട്ടു. കടിയേറ്റവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു.

‍

Leave a Comment

Your email address will not be published. Required fields are marked *