Timely news thodupuzha

കലൂരിൽ തെരുവ്നായ ആക്രമിച്ചതിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കുമാരമം​ഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അനാവശ്യ പ്രതിഷേധമെന്ന് ആരോപണം

കുമാരമം​ഗലം: ഇന്ന് രാവിലെയാണ് കലൂർക്കാട് പഞ്ചായത്തിൽ നായയുടെ ആക്രമണം ഉണ്ടായത്. തുടർന്ന് ആക്രമണം ഉണ്ടായവർ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കുമാരമംഗലം ഭാഗത്തുനിന്നും വന്ന നായയാണ് ആക്രമണം നടത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. തെരുവ് നായയുടെ ആക്രമണത്തെ തുടർന്നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രസിഡന്റിന്റെ കസേരയിൽ വാഴ വെച്ചിട്ട് പോവുകയും ചെയ്തു.

ഇതിനെതിരെ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി തോമസ് രംഗത്തെത്തി. കല്ലൂർക്കാട് പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന സ്ഥലത്ത് നായ ഇറങ്ങിയതിന് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റാണോ ഉത്തരവാദി എന്ന് ഗ്രേസി തോമസ് ചോദ്യമുയർത്തി. അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് സംസ്ഥാന കേന്ദ്രസർക്കാർ നിയമങ്ങൾ കൊണ്ടുവരികയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതും നിയമം നടപ്പിലാക്കേണ്ടതും ചെയ്യേണ്ടതാണ്. നായ ആക്രമണത്തിന്റെ വിവരമറിഞ്ഞ ഉടനെ താനും പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്റ്റാൻഡിങ് ചെയർമാൻമാരും വാർഡ് മെമ്പറും ഉൾപ്പെടെ സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവെന്ന് പ്രസിഡൻറ് പറഞ്ഞു. തുടർന്ന് തിരിച്ചു ഓഫീസിൽ പോലും കയറാതെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി വരെ സന്ദർശിച്ചതായും ഗ്രേസി തോമസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *