Timely news thodupuzha

logo

ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മിഷണർ

പത്തനംതിട്ട: നടവരവായി ശബരിമലയിൽ ലഭിച്ച സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മിഷണറുടെ കണ്ടെത്തൽ. ഇതനുസരിച്ച് 180 പവൻ സ്വർണമെത്തിക്കുന്നതിലാണ് വീഴ്ചയുണ്ടായിരിക്കുന്നത്. സ്ട്രോങ് റൂമിൽ, ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച സ്വർണം എത്തിച്ചത് ഇന്നലെയായിരുന്നു.

സ്വർണവും വെള്ളിയുമെല്ലാം നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ എത്തിക്കുന്നതാണ് സാധാരണ രീതി. എന്നാൽ ഈ പ്രാവശ്യം സമയത്തിൽ വീഴ്ചയുണ്ടായിരിക്കുകയാണ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ ശബരിമലയിൽ നടവരവായി 410 പവൻ സ്വർണം ലഭിച്ചിരുന്നു. ശബരിമലയിൽത്തന്നെയാണ് സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരണം നൽകിയതായി തിരുവാഭരണം കമ്മിഷണർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *