Timely news thodupuzha

logo

പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ

തിരുവനന്തപുരം: നിയമസഭയിൽ ലൈഫ് മിഷൻ കോഴയിടപാടിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എം.എൽ.എ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി ആരോപിച്ചു.

ഇതുകേട്ട മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും ശബ്ദമുയർത്തി. തുടർന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദമുണ്ടാവുകയും ചെയ്തതിനാൽ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *