കാസർകോട്: സർക്കാർ കോളേജിലെ മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.രമ എസ്.എഫ്.ഐ അക്രമത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടണമെന്ന കാരണം വ്യക്തമാക്കി ദീർഘകാല അവധിയിൽ പ്രവേശിച്ചു. മാർച്ച് 31 വരെയാണ് ഒഴിവിനായി അപേക്ഷ നൽകിയിരിക്കുന്നത്.
കോളജിൽ അധ്യാപികയെ തടയുമെന്ന് എസ്.എഫ്.ഐ പറഞ്ഞിരുന്നു. സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാർമ്മികതയും പുലർത്താത്ത എസ്.എഫ്.ഐ അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത എൻ്റെ വധം നടത്താൻ നിൽക്കുകയാണെന്നും അതിന് നിന്നു കൊടുക്കാൻ ഇല്ലെന്നുമാണ് രമ പത്രക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്.