Timely news thodupuzha

logo

വിൽപനയ്ക്കായി വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വിൽപനയ്ക്ക് വേണ്ടി 60 ചാക്കുകളിലും 18 പെട്ടികളിലുമായി വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാട്ടുകൽ ശങ്കരച്ചാംപാളയം രാജേന്ദ്രന്റെ (48) വീട്ടിൽ നിന്നാണ് ഉൽപന്നങ്ങൾ പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് ഇന്നലെ ഏഴരയോടെ നടത്തിയ പരിശോധനയിലായിരുന്നു. മൂന്ന് മാസം മുൻപാണ് നെന്മാറ വല്ലങ്ങി കരുമത്തിൽപാടം സ്വദേശിയായ രാജേന്ദ്രൻ ശങ്കരച്ചാംപാളയത്തെ വീട് വാങ്ങിയത്.

ഈ വീട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നു പോകുന്നതായി സമീപവാസികൾ പൊലീസിന് സൂചന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇയാൾ ആറുമാസം മുമ്പ് ചിറ്റൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അവിടെ നിന്നും സമാന രീതിയിൽ പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *