Timely news thodupuzha

logo

പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ മർദ്ദിച്ചു

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് ഇന്നും മർദ്ദനം. ഉച്ചക്കട സ്വദേശി റോണിയാണ്(20) പ്രതി. നാട്ടുകാർ തടഞ്ഞു വച്ച ഇയാളെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു സംഭവം.

നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് കഴിഞ്ഞ ദിവസവും പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. ഇത് കണ്ട നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട യുവാവ് ഒരു വഴിയാത്രക്കാരനെയും രണ്ട് വാഹനങ്ങളെയുമായിരുന്നു ഇടിച്ചിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *