തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിട്ടും പല കാരണങ്ങൾ മുന്നോട്ട് വച്ച് ഒഴിഞ്ഞുമാറി നടന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി. ഏഴാം തിയതി രാവിലെ 10.30ന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ ഓഫിസിലേക്ക് എത്താാനാണ് നോട്ടീസിൽ കൊടുത്തിരിക്കുന്ന വിവരം.
ലൈഫ് മിഷൻ കോഴക്കേസ്; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി
