Timely news thodupuzha

logo

എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: പീഡന കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് തിരു. അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കേരളം വിട്ട് കോടതിയുടെ അനുമതിയില്ലാതെ പുറത്തുപോകാൻ പാടില്ലെന്നായിരുന്ന ജാമ്യ വ്യവസ്ഥയിരിക്കെ എൽദോസ് കുന്നപ്പള്ളി റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. അതും അനുമതിയില്ലാതെ.. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോർട്ടിൽ ഇങ്ങനെയാണ് പറയുന്നത്. ജില്ലാ അഡി. സെഷൻസ് കോടതിക്ക് മുന്നിൽ എൽദോസിൻറെ ഫോൺ വിളി വിശദാംശങ്ങളും ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *