Timely news thodupuzha

logo

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബാം​​ഗ്ലൂർ രൂപതാ ആർച്ച് ബിഷപ്പ്

ബാം​​ഗ്ലൂർ: ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിൻറെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താനിനിയും അത് തുടരുമെന്ന് ബാം​​ഗ്ലൂർ രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേയാണ് സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ ഈ രൂക്ഷവിമർശനം. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് സർക്കാർ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Leave a Comment

Your email address will not be published. Required fields are marked *