Timely news thodupuzha

അഡ്വക്കേറ്റ് സൈബി ജോസിന് കോഴ വാങ്ങിയ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അധിക സമയം നൽകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കക്ഷികളോട് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ കുറ്റാരോപിതനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സൈബി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.

എഫ്.ഐ.ആർ റദ്ദാക്കണമെന്നും ഹർജി തീ‍പ്പാക്കണമെന്നും കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു. ഹൈക്കോടതി മൂന്നാഴ്ച്ചയ്ക്ക് ശേഷം വീണ്ടും ഹർജി പരിഗണിക്കും. അന്വേഷണ സംഘം സൈബി ജോസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *