ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് നിർദ്ദേശിച്ച സുപ്രീം കോടതി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണം തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനമെന്നും വ്യക്തമാക്കി. കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും വിധിയിലൂടെ അറിയിച്ചു.