തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായം കേരളത്തിൽ നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ കൺസഷൻ നിയന്ത്രിച്ചെ മതിയാകൂയെന്ന് ജസ്റ്റിസ് എം രാമചന്ദ്രൻ.സ്വകാര്യ ബസുടമകൾ മാത്രം വിദ്യാർത്ഥികളെ എന്തിന് സഹകരിക്കണം. യഥാർത്ഥ യാത്ര നിരക്കിൻറെ പകുതിയെങ്കിലും വിദ്യാർത്ഥിൾക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയും വേണം യാത്ര നിരക്കിലെ ഇളവ് മുഴുവൻ വിദ്യാർത്ഥികൾക്കുമായി പ്രായോഗികമല്ല.
പാവപ്പെട്ട കുട്ടികൾ ആരെന്ന കാര്യത്തിലും പരിശോധന വേണം. 12 വർഷമായി ബസ്-ടാക്സി നിരക്ക് നിശ്ചയിക്കുന്നതിനുള്ള കമ്മീഷനായി പ്രവർത്തിച്ച ജസ്റ്റിസ് എം.രാമചന്ദ്രൻ സ്ഥാനം ഒഴിയും മുൻപാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതോടെ സ്വകാര്യ ബസുകളിലെ വിദ്യാർത്ഥികളുടെ യാത്രാ കൂലിയിലെ ഇളവുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമാകും കൈക്കൊള്ളന്നതെന്ന കാര്യത്തിൽ വ്യാകുലത ഉടലെടുത്തിരിക്കുന്നു. കുട്ടികളുടെ യാത്ര ഇളവ് നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്.





