കൊച്ചി: ഇന്നലെ വൈകിട്ട് എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപ്പിടുത്തമുണ്ടായതിനെ തുടർന്ന് നഗരത്തിലെങ്ങും കനത്ത പുക. പ്രധാനയിടത്ത് നിന്നും കിലോമീറ്ററുകളോളം ദൂരത്തേക്ക് പുക വ്യാപിച്ചിട്ടുണ്ട്. ഇതുവരേയും പൂർണ്ണമായി തീ അണയ്ക്കാനായിട്ടില്ല. കനലുകളിൽ തീ അണയാതെ കിടക്കുന്നതിനാൽ ഇനിയും പടരാണ് സാധ്യത.
മുമ്പ് പലതവണ ബ്രഹ്മപുരം പ്ലാൻറിൽ തീപിടുത്തമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ തീ കെടുത്താനായത് മൂന്ന് ദിവസമെടുത്തായികരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണിപ്പോൾ. അപകടത്തിന്റെ കാരണം വ്യക്തമല്ല.





