ന്യൂഡൽഹി: ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനുള്ളിൽ വിമർശനം ഉടലെടുത്തു. ഇതോടെ കേന്ദ്ര നേതൃത്വം വലഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സഹകരണവുമായി മുന്നോട്ട് പോയത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ സഖ്യം തുടരണോയെന്നതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
കേരളം പി.ബി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. കോൺഗ്രസിന് മാത്രമാണ് സഹകരണം കൊണ്ട് നേട്ടമുണ്ടായതെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളും പറയുന്നത്. അതേസമയം, വലതുപക്ഷവുമായുള്ള അകലത്തിൽ വ്യക്തതവേണമെന്ന കേരളത്തിന്റെ നിലപാട് കൈക്കൊണ്ടില്ല. ദേശീയ രാഷ്ട്രീയ സഖ്യം കോൺഗ്രസുമായില്ലെന്ന നിലപാട് തുടരാനാണ് ഇടതുപക്ഷ പാർട്ടി കോൺഗ്രസിൽ തീരുമാനയിരിക്കുന്നത്.





