Timely news thodupuzha

യു.ഡി.എഫ് ഉജ്വല വിജയം നേടിയ തൊടുപുഴ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തേകുറിച്ച് കെ.പി.സി.സി അന്തിമ തീരുമാനം ഉടൻ ഉണ്ടയേക്കും

തൊടുപുഴ: യുഡിഎഫ് ഉജ്വല വിജയം നേടിയ തൊടുപുഴ നഗരസഭയിൽ അധ്യക്ഷ സ്ഥനത്തേകുറിച്ച് കെപിസിസി അന്ത്യമ തീരുമാനം ഉടൻ ഉണ്ടയെക്കും. കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമന് ആദ്യ ടേമിലേക്ക് നറുക്ക് വീഴും എന്നാണ് സൂചന 8 സീറ്റുമായി 2 ആം സ്ഥാനത്തുള്ള മുസ്ലിംലീഗും ആദ്യക്ഷ സ്ഥാനത്തേക്കുള്ള അവകാശ വാദം ഉന്നൈച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കുള്ള നിലപാട് തീരുമാനിക്കാൻ വ്യാഴാഴിച്ച മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി യോഗം ചേരും.

മിന്നും ജയമായിരുന്നു ഇക്കുറി യുഡിഎഫ് നു തൊടുപുഴയിൽ 10 ഇടത്ത് കോൺഗ്രസ്സും 8 ഇടത്ത് മുസ്‌ലിം ലീഗും ജയിച്ചു കയറി. മുന്നണി കീഴ് വഴക്കം അനുസരിച്ചു ആദ്യ ടെം കോൺഗ്രസ്‌, പിന്നീട് ലീഗ്, കേരള കോൺഗ്രസ് എന്നിങ്ങനെ ആണ് ധാരണ ഇക്കുറി അധ്യക്ഷ പദവി വനിതാ സംവരണം ആയതിനാൽ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെ ആദ്യ ടേമിലേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന.

എൽഡിഎഫ് സ്വാധീന മേഖല ആയ 31 വാർഡ് പിടിച്ചെടുത്തത് മുതൽക്കൂട്ടാകും. നഗരസഭ മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ എ എം ഹാരിദ് ഉപഅധ്യക്ഷൻ ആയേക്കും. തുടർന്ന് ടെം അനുസരിച്ചു സഭിയ ജബ്ബാർ, സുബൈദ സേതുമുഹമ്മദ്‌ എന്നിവരെ പരിഗണിക്കും.
പരമാവധി തർക്കങ്ങൾ ഒഴിവാക്കി തീരുമാനത്തിൽ എത്തുവാൻ ആണ് നേതൃത്തം ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി യോഗം വ്യാഴാഴിച്ച ചേരും. കെപിസിസി അന്തിമ തീരുമാനത്തിനായി കാത്തിരിക്കുക ആണ് ജില്ലാ കോൺഗ്രസ് നേതൃത്വവും.

Leave a Comment

Your email address will not be published. Required fields are marked *