Timely news thodupuzha

തൊടുപുഴ ന്യൂമാൻ കോളേജിൽ ന്യൂമാൻ ഡേ ആഘോഷിച്ചു

തൊടുപുഴ: കർദിനാൾ സെൻ്റ് ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്കാ സഭയുടെ മുപ്പത്തിയെട്ടാമത് വേദപാരംഗത്തനാക്കി ഉയർത്തിയത്തിൻ്റെ അനുസ്മരണാർത്ഥം തൊടുപുഴ ന്യൂമാൻ കോളേജിൽ കാത്തലിക് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ന്യൂമാൻ ഡേ ആഘോഷിച്ചു.കോതമംഗലം രൂപതാ അധ്യക്ഷൻ മാർ.ജോർജ് മഠത്തിക്കണ്ടത്തിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ എംഎൽഎ പി. ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് മുൻ എംജി യൂണിവേഴ്സിറ്റി, കുസാറ്റ് വൈസ് ചാൻസലർ ഡോ.സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും കോളേജ് മാനേജരും കോതമംഗലം രൂപത വികാരി ജനറാളുമായ മോൺ. പയസ് മലേക്കണ്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.ന്യൂമാൻ കോളേജിലെ അധ്യാപക അനധ്യാപക വിദ്യാർത്ഥി കൂട്ടായ്മകൾ ഒരുമിച്ച് പകർത്തിയെഴുത്തിയ വി.ഗ്രന്ഥത്തിൻ്റെ പ്രതിഷ്ഠാകർമ്മം അഭിവന്ദ്യ പിതാവ് നടത്തി.കൂടാതെ ന്യൂമാൻ ചെയറിൻ്റെ ഉദ്ഘാടനവും ന്യൂമാൻ ന്യൂസ് ലെറ്ററിൻ്റെ പ്രസിദ്ധീകരണവും നടത്തുകയും ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ആഘോഷത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *