Timely news thodupuzha

കരിമണ്ണൂർ ​ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിനെ ഭരണത്തിലെത്തിച്ച റ്റി.കെ നാസറിന് അഭിനന്ദനവുമായി പാർട്ടി നേതൃത്വം

കരിമണ്ണൂർ: ഏഴര വർഷം മുൻപ് ചതിയിലൂടെ സിപിഎം കവർന്നെടുത്ത പഞ്ചായത്ത് ഭരണം 2020 ഇൽ മത്സരിച്ച ഏഴിൽ രണ്ട് സീറ്റിലേക്ക് കൂപ്പു കുത്തി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി. കോൺഗ്രസ് സംഘടനാ അടിത്തറ തകർന്ന് ബൂത്ത് കമ്മിറ്റികൾ പോലും നിർജീവമായ സമയം. പല എതിർപ്പുകളേം മറികടന്ന് പാർട്ടി ഒരു തീരുമാനം എടുത്തു. ഡി.സി.സി മെമ്പറും ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായ റ്റി.കെ നാസർ കരിമണ്ണൂരിൽ പാർട്ടിയെ നയിക്കട്ടെയെന്ന്…. പിന്നീട് കരിമണ്ണൂർ കണ്ടത് കോൺഗ്രസിന്റെ സംഘടനാപരമായ തിരിച്ചുവരവിന്റെ മാസങ്ങൾ! ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു, വോട്ട് ചേർക്കൽ തുടങ്ങി കെ.പി.സി.സി നിർദ്ദേശിച്ച മുഴുവൻ പ്രവർത്തനങ്ങളും നടത്തി. സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിൽ അതാത് വാർഡുകളിലെ വോട്ടർമാരെ കൂടി വിശ്വാസത്തിൽ എത്തിച്ച് ഒരുമയോടെ ചിട്ടയോടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒടുവിൽ റിസൾട്ട് വന്നപ്പോൾ 15 ൽ 12 ഉം നേടി വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരണം തിരിച്ചു പിടിച്ചു. കോൺഗ്രസിന്റെ ഗംഭീര തിരിച്ചുവരവിന് നെടുനായകത്വം വഹിച്ചത് റ്റി.കെ നാസർ ആയിരുന്നു. കരിമണ്ണൂരുകാരുടെ സ്വന്തം റ്റി.കെ. അദ്ദേഹത്തെ പാർട്ടി നേതൃത്വം അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *