Timely news thodupuzha

logo

ദിലീപിൻറെ പാസ്പോർട്ട് തിരിച്ചു നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു

കൊച്ചി: നടൻ ദിലീപിൻറെ പാസ്പോർട്ട് തിരിച്ചു നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന ദിലീപിൻറെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി വിദേശത്തേക്കേ് പോകണമെന്ന് ദിലീപിൻറെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് പാസ്പോർട്ട് പിടിച്ചുവച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *