പുറപ്പുഴ: സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശമുയർത്തി മറ്റൊരു ക്രിസ്മസ്ക്കാലം കൂടി വന്നെത്തുകയായി… ഏറെ വ്യത്യസ്തതകളോടെ ക്രിസ്മസിനെ സ്വാഗതം ചെയ്യുന്ന മലയാളികൾക്കിടയിൽ തീർത്തും വ്യത്യസ്തമായി ക്രിസ്മസിനെ സ്വാഗതം ചെയ്തിരിക്കുകയാണ് പുറപ്പുഴ പോളിടെക്നിക്കിലെ മെക്കാനിക്കൽ വിദ്യാർത്ഥികൾ.

കോളേജ് ക്യാമ്പസിന് മുന്നിൽ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്ന ‘സൈക്ലിങ്ങ് സാൻ്റാ’ കാഴ്ചക്കാർക്കിടയിൽ ഒരുപോലെ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നു… പൂർണ്ണമായും മെക്കാനിക്കൽ തത്വങ്ങളെ ഉപയോഗപ്പെടുത്തിയും, തീർത്തും വ്യത്യസ്തമായ നിരീക്ഷണത്തിലുമാണ് കോളേജിലെ മെക്കാനിക്കൽ അധ്യാപകരുടെയും അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥികളുടെയും പരിശ്രമഫലമായി കോളേജിന് മുന്നിൽ സൈക്ലിങ്ങ് സാൻ്റാ ഒരുക്കിയിട്ടുള്ളത്.

പുനരുപയോഗപ്രദമായ ഇന്ധനങ്ങളെ എങ്ങനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാം എന്ന ചിന്ത കൂടി ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ഈ പ്രോജക്ട് ൽ സോളാർ എനർജി സിസ്റ്റം ആണ് സാൻ്റാ പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജമായി ഉപയോഗിച്ചിട്ടുള്ളത്… മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ അശ്വിൻ ബിജു, അനൂപ് എൻ എ, സഹൽ ജിഫ്രി, സഫ്‌വാൻ സുധീർ, ജിയോ ബിനു ടി എന്നിവരുടെ ശ്രമഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഈ ആശയത്തിന് നേതൃത്വം നൽകിയത്.
കോളേജിലെ മെക്കാനിക്കൽ വിഭാഗം അധ്യാപർ ആണ്.. മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ അധ്യാപകരുടെ പൂർണ്ണമായ പിന്തുണയും, കുട്ടികൾ നേതൃത്വം നൽകി ശേഖരിച്ചിട്ടുള്ള സാമ്പത്തിക സഹായവും അധ്യാപകർ നൽകിയിട്ടുള്ള സാമ്പത്തികവും അല്ലാതെയും ഉള്ള പിന്തുണയുമാണ് ഏറെ മനോഹരമായ രീതിയിൽ ഈ ഒരു പ്രൊജക്റ്റ് ഒരുക്കുവാൻ കുട്ടികളെ സഹായിച്ചിട്ടുള്ളത്.
കോളേജിലെ കുട്ടികൾക്ക് പുറമേ അടുത്ത പ്രദേശങ്ങളിലുള്ളവർക്കും പ്രോജക്ട് നേരിട്ട് കണ്ട് ആസ്വദിക്കുവാനും മനസ്സിലാക്കാനുമുള്ള അവസരം കോളേജിൽ ഒരുക്കിയിട്ടുണ്ട്.






