Timely news thodupuzha

മകരവിളക്ക് ദിനത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച് യൂത്ത് കോൺഗ്രസ്‌

വണ്ണപ്പുറം: ശബരിമലയിൽ സ്വർണ്ണകൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകര വിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ വണ്ണപ്പുറം മണ്ഡലം കമ്മിറ്റി വണ്ണപ്പുറം ടൗണിൽ നടത്തിയ ശബരിമല സംരക്ഷണ ജ്യോതി നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു.

പിണറായി ഭരണത്തിൽ ദൈവങ്ങൾ പോലും സുരക്ഷിതരല്ലെന്നും കൊള്ളനടത്തിയ സിപിഎം നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ പോലും തയ്യാറാവാത്ത സിപിഎം വിശ്വാസികളെ വെല്ലു വിളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ ജോസ് കെ പീറ്റർ ആദ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.യു ഷാഹുൽ ഹമീദ്, വണ്ണപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ് അറക്കത്തോട്ടം, ഡിസിസി മെമ്പർ ആൽബർട്ട് ജോസ്,വണ്ണപ്പുറം പഞ്ചായത്ത്‌ മെമ്പർ റ്റി.റ്റി മനോജ്‌, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ഫസൽ സുലൈമാൻ, വിഘ്‌നേശ്വർ കെ ശശി, ശ്രീകാന്ത്‌ സിദ്ധാർഥ്, അനീഷ്‌ ജെയിംസ്, എന്നിവർ പ്രതിഷേധം അറിയിച്ച് സംസാരിച്ചു. അർജുൻ പ്രിൻസ്, വി.എസ് ജെൻസീർ, അലി അക്ബർ, ദീപു ഷാജു, പി.എ മനു എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *