ഇടുക്കി: ഏലപ്പാറ ചിന്നാർ സ്വദേശിനിയായ വർഷ രാജീവിനാണ് തന്റെ നഷ്ടപ്പെട്ട സ്വർണ്ണ കൈചെയിൻ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച(21/01/2026) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വർഷയുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണ ചെയിൻ നഷ്ടപ്പെട്ടത്. ഏറെനേരം തിരഞ്ഞിട്ടും കണ്ടെത്താനാകാത്തതിനെത്തുടർന്ന് വർഷ പീരുമേട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ തന്നെ പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി സഞ്ചരിച്ച വഴികളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വർണ്ണ ചെയിൻ കണ്ടെത്തുകയായിരുന്നു. പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രമോദ് പി.വി ചെയിൻ യുവതിക്ക് കൈമാറി.
വഴിയിൽ നഷ്ടപ്പെട്ട സ്വർണ്ണ കൈചെയിൻ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പിരുമേട് പോലീസ്






