Timely news thodupuzha

logo

വൈബ് ഫോർ വെൽനെസ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇടുക്കി: മുട്ടം ഹെൽത്ത് ബ്ലോക്കിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഇടുക്കി ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ വൈബ് ഫോർ വെൽനെസ് റൈസ് ടു ഹെൽത്ത് പ്രോഗ്രാം സംഘടിപ്പിച്ചു. മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജിൽ നടന്ന പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കെ.എൻ മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഇ.കെ. ഖയസ് വിഷയാവതരണം നടത്തി.വൈബ് ഫോർ വെൽനെസ് എന്ന ആശയത്തെ അടിസ്ഥാനമാക്കി അൽ അസ്ഹർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജോസ് ജോസഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫൻ ജോർജ്, അറക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഡി. പുഷ്പകുമാർ, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടൻ, മുട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.പ്രിൻസ് കെ. മറ്റം, അറക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ചിന്റു ടോജൻ,മൂലമറ്റം സെന്റ് ജോസഫ് കോളേജ് ബർസാർ ഫാദർ ബോബിൻ കുമരേറ്റ്, സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സെന്റ് ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ് ഷിജു ടി കെ, ജില്ലാ മാസ് മീഡിയ ഓഫീസർ ഷൈലഭായ്, ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ കെ.കെ. അജി , ബ്ലോക്ക് എൽഎച്ച്‌ഐ വി.കെ.ഗായത്രി, ആരോഗ്യ കേരളം കൺസൾട്ടന്റ് ജിജിൽ മാത്യു, ബ്ലോക്ക് പിആർഒമാരായ റോണി ജോൺ , മനോജ് തോമസ്, എപിഡമോളജിസ്‌റ് കെ.ജെ. ആശ മോൾ തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയുടെ വിളംബരം അറിയിച്ച് ആരോഗ്യ സന്ദേശ റാലി അറക്കുളം കുടുംബാരോഗ്യകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടം ഹെൽത്ത് ബ്ലോക്കിലെ ജീവനക്കാരുടെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, കാഴ്ച പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.

മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ പുരുഷ/വനിത ഫുട്‌ബോൾ, ബാഡ്മിന്റൺ ഇന്റർ കോളേജിയേറ്റ് മത്സരങ്ങളും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്കിലെ വിവിധ കോളേജുകളായ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജ് മൂലമറ്റം,മോഡൽ പോളിടെക്നിക് പൈനാവ്, ഗവ.പോളിടെക്നിക് കോളേജ് മുട്ടം, ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ് നാടുകാണി ,സിഎസ്‌ഐ ഐടിഐ എന്നിവർ ഫുട്‌ബോൾ, ബാഡ്മിന്റൽ മത്സരങ്ങളിൽ പങ്കെടുത്തു. പുരുഷ വിഭാഗത്തിന്റെ ഫുട്‌ബോൾ മത്സരത്തിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജ് ചാമ്പ്യൻമാരായി. പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജ് റണ്ണറപ്പായി. വനിതാ വിഭാഗം ഫുട്‌ബോൾ മത്സരത്തിൽ സെന്റ് ജോസഫ് അക്കാദമി വിജയം നേടി. ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ചാമ്പ്യന്മാർ ആയി. മൂലമറ്റം സെന്റ് ജോസഫ് കോളേജ് റണ്ണറപ്പായി.

Leave a Comment

Your email address will not be published. Required fields are marked *