തിരുവനന്തപുരം: സർക്കാരിന് ഇഷ്ടമുള്ള വിഷയം മാത്രം ചർച്ച ചെയ്യാനാണെങ്കിൽ നിയമസഭ ചേരുന്നത് എന്തിനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എം ബന്ധമുള്ള ക്രിമിനലുകൾക്ക് തോന്നുംപടി പരോൾ നൽകുന്നു. ക്രിമിനലുകൾക്ക് വേണ്ടിയുള്ള ഭരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവിന്, ടി.പി കേസ് പ്രതികൾക്ക് നിരന്തരം പരോൾ നൽകുന്നു. ഈ വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ധൈര്യമില്ലെന്നും പ്രതിരക്ഷ നേതാവ് ആരോപിച്ചു.
സർക്കാരിന് ഇഷ്ടമുള്ള വിഷയം മാത്രം ചർച്ച ചെയ്യാനാണെങ്കിൽ നിയമസഭ ചേരുന്നത് എന്തിനു വേണ്ടിയെന്ന് വി.ഡി സതീശൻ






